ഭാവനയുടെ വിവാഹം സത്യത്തില്‍ മലയാള സിനിമയിലെ സ്ത്രീ സൗഹൃദത്തിന്റെ ശക്തി തെളിയിക്കുകയായിരുന്നു. സാധാരണ ഇത്തരം ചടങ്ങുകളിലും സൂപ്പര്‍സ്റ്റാര്‍സാണ് ശ്രദ്ധ പിടിച്ചു പറ്റാറുള്ളത്.. എന്നാല്‍ ഭാവനയുടെ കല്യാണത്തിന് ആദ്യാവസാനം വരെ തിളങ്ങിയത് നടിയുടെ കൂട്ടുകാരികളായ നായികമാരാണ്.ഭാവനയുടെ വിവാഹത്തിനായി കൂട്ടുകാരികള്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തി എന്ന് വിവാഹ വേദിയില്‍ നിന്നും പുറത്തുവന്ന ചില വീഡിയോകളില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. ഒരുപോലെ വേഷം ധരിച്ചെത്തിയ ആറ് തോഴിമാരുള്‍പ്പടെ, ഭാവനയുടെ വിവാഹത്തില്‍ തിളങ്ങിയ ആ 15 സുന്ദരികള്‍ ആരൊക്കെയാണെന്ന് നോക്കാം. വിവാഹ ചിത്രങ്ങളും കൊച്ചിയിലെ വിരുന്നിടയിലെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.മഞ്ജു വാര്യര്‍, നവ്യാ നായര്‍, രമ്യ നമ്പീശന്‍, ഭാഗ്യലക്ഷ്മി, സയനോര ഫിലിപ്പ്, രേഖ മേനോന്‍, ഷഫ്‌ന, രചന നാരായണന്‍കുട്ടി, ജ്യോത്സന തുടങ്ങി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള കൂടിച്ചേരല്‍ ഇവര്‍ ശരിക്കും ആഘോഷമാക്കി മാറ്റുകയായിരുന്നു. <br />Actressess who attended Bhavana's marriage <br />